സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോതമംഗലം : കീരംപാറ സെന്റ് സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെയും കോതമംഗലം സെന്റ് ജോസഫ് ധർമഗിരി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഓഡിറ്റോറിയത്തിൽ വച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കീരംപാറ പഞ്ചായത്ത് പ്രസിഡണ്ട് ഗോപി എം പി ഉദ്ഘാടനം ചെയ്തു. സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസ്മിൻ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജിജി എളൂർ, കീരംപാറ പഞ്ചായത്ത് മെമ്പർ വി കെ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് കോറമ്പേൽ, സെന്റ് ജോസഫ് ഹോസ്പിറ്റൽ പൾമനോളജി വിഭാഗം ഡോക്ടർ ഡോ. ആന്റണി ജോസം എന്നിവർ പ്രസംഗിച്ചു. പിതൃവേദി കീരംപാറ യൂണിറ്റ് പ്രസിഡണ്ട് ജിജി പുളിക്കൽ സ്വാഗതവും, ഫാമിലി അപ്പസ്ത്തോലേറ്റ് പ്രസിഡണ്ട് ഷോജി ജോസഫ് കൃതജ്ഞതയും അറിയിച്ചു.
സെന്റ് ജോസഫ് ധർമഗിരി ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ ക്യാമ്പിൽ പരിശോധനകൾക്ക് നേതൃത്വം നൽകി.
കൺസൾട്ടേഷനുകൾക്ക് പുറമേ സൗജന്യമായി രക്ത പരിശോധനകൾ, പി എഫ് ടി ടെസ്റ്റ്, ഹീമോഗ്ലോബിൻ ടെസ്റ്റ്, ബി എം ഡി ടെസ്റ്റ്, ക്യാൻസർ പരിശോധനകൾ എന്നിവയും സൗജന്യ മരുന്നു വിതരണവും നടത്തപ്പെട്ടു. ക്യാമ്പിൽ പങ്കെടുത്തവരിൽ തുടർ ചികിത്സ നിർദേശിക്കപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ സി. ജോസ്മിൻ അറിയിച്ചു.
കീരംപാറ ഇടവക കൈക്കാരന്മാരായ മൈക്കിൾ തെക്കേകുടി, ജെയിംസ് തെക്കേക്കര, ഹോസ്പിറ്റൽ പി ആർ ഒ ജോർജുകുട്ടി ജോയി, ഫിനാൻസ് കോർഡിനേറ്റർ നോയ്സൺ ടി ജോസഫ് എന്നിവർ നേതൃത്വം നൽകി
